ഐ.എസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതായി വിവരമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

കൊച്ചി: കേരളത്തില്‍ നിന്നും ഐ.എസില്‍ ചേര്‍ന്ന മലയാളികളെ താലിബാന്‍ മോചിപ്പിച്ചതിനെക്കുറിച്ച്‌ കേന്ദ്രത്തിന് വിവരമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍.

കാബൂളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്താന്‍ ആ​ഗ്രഹിക്കുന്നവരെ എത്തിക്കാന്‍ ഊര്‍ജിതമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഞ്ഞൂറിലേറെ ആളുകള്‍ ഇനിയും കാബൂളില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *