കോവിഡാന്തര ചികിത്സയ്ക്ക് പണം ഈടാക്കിയാല്‍ സമരം: വി.ഡി. സതീശന്‍

കൊച്ചി: കോവിഡാന്തര ചികിത്സയ്ക്ക് പണം ഈടാക്കിയാല്‍ സര്‍ക്കാരിനെതിരെ സമരം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എ.പി.എല്‍, ബി.പി.എല്‍ എന്ന് തരംതിരിച്ച്‌ പണം ഈടാക്കാനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ല. സര്‍ക്കാര്‍ നിലപാടിനെ ശക്തിയായി എതിര്‍ക്കുന്നുവെന്നും സതശീന്‍ വ്യക്തമാക്കി.

ജനങ്ങള്‍ പ്രയാസത്തിലും സാമ്ബത്തിക ബുദ്ധിമുട്ടിലും ബാങ്കുകള്‍ റിക്കവറി നോട്ടീസ് അയയ്ക്കുന്ന സമയത്ത് ചികിത്സയ്ക്ക് പണം ഈടാക്കുന്നത് മര്യാദകേടാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇടപെട്ട് അടിയന്തരമായി തീരുമാനം പിന്‍വലിക്കണമെന്നും സതശീന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *