അഫ്ഗാനില്‍ നിന്ന് എല്ലാ അമേരിക്കക്കാരെയും ഒഴിപ്പിച്ച ശേഷം മാത്രം സൈനിക പിന്മാറ്റം: ബൈഡന്
വാഷിംഗ്ടണ്‍ : അഫ്ഗാനില്‍ നിന്ന് മുഴുവന്‍ അമേരിക്കക്കാരെയും ഒഴിപ്പിക്കുന്നത് വരെ യുഎസ് സൈന്യം അവിടെ തുടരുമെന്ന് പ്രസിഡന്റ് ജോ ബൈഡന്.
സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കുവാന്‍ നിശ്ചയിച്ച ആഗസ്റ്റ് 31 എന്ന സമയപരിധി പിന്നിട്ടാലും എല്ലാ അമേരിക്കക്കാരെയും രക്ഷിച്ച ശേഷമേ സൈന്യത്തെ പിന്‍വലിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.