ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും നിര്‍ത്തലാക്കി താലിബാന്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ) ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണ്. രാജ്യത്ത് നിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താന്‍ വഴിയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അജയ് സഹായ് പറഞ്ഞു.

ദക്ഷിണ ഏഷ്യയില്‍ അഫ്ഗാനിസ്ഥാന്‍റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഡ്രൈ ഫ്രൂട്ട്സ് ഔഷധസസ്യങ്ങള്‍ പഴങ്ങള്‍ തുടങ്ങിയവയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന പ്രധാന ഉല്‍പ്പന്നങ്ങള്‍. അതേസമയം ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് ചായപ്പൊടിയും കാപ്പിപ്പൊടിയും പരുത്തിയും കുരുമുളകുമൊക്കെയാണ് കയറ്റി അയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *