ലോ അകാദമി അധ്യാപകന്‍ കോളജ് ഗ്രൗന്‍ഡില്‍ തീകൊളുത്തി ആത്മഹത്യചെയ്ത നിലയില്‍

തിരുവനന്തപുരം:തിരുവനന്തപുരം ലോ അകാദമി അധ്യാപകന്‍ കോളജ് ഗ്രൗന്‍ഡില്‍ തീകൊളുത്തി ആത്മഹത്യചെയ്ത നിലയില്‍. സുനില്‍ കുമാര്‍ എന്ന അധ്യാപകനാണ് മരിച്ചത്. തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ അധ്യാപകനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയാണെന്ന് സംശയിക്കുന്നു. എന്നാല്‍ അതിനുള്ള കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സമീപത്തുനിന്ന് പെട്രോള്‍ കുപ്പി കണ്ടെടുത്തിട്ടുണ്ട്. കോളജില്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തീ നാളങ്ങള്‍ കണ്ട് മറ്റുള്ളവരെ വിവരമറിയിച്ചത്.

തിരുവനന്തപുരം വഴയില സ്വദേശിയായ സുനില്‍കുമാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ബുധനാഴ്ച രാവിലെയും കോളജിലെ പരിപാടികളില്‍ സജീവമായിരുന്നു സുനില്‍ കുമാറെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉച്ചയോടെയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *