തലതിരിഞ്ഞ ചരിത്രമുള്ള സിപിഎമ്മിന്റെ ഉപദേശം കോണ്‍ഗ്രസിന് ആവശ്യമില്ല:കെ സുധാകരന്‍

തിരുവനന്തപുരം : സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍.

ചതിയുടെയും വഞ്ചനയുടെയും ഒറ്റുകാരുടെയും തലതിരിഞ്ഞ ചരിത്രമുള്ള സിപിഎമ്മിന്റെ ഉപദേശം കോണ്‍ഗ്രസിന് ആവശ്യമില്ല. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ അണിനിരന്ന് ലക്ഷോപലക്ഷം മനുഷ്യര്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ചോരയും നീരും കൊടുക്കുമ്ബോള്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്കും സോവിയറ്റ് യൂണിയനും വേണ്ടി സ്വന്തം രാജ്യത്തെ സമര ഭടന്‍മാരെ ഒറ്റുകൊടുത്ത ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *