അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ അധികാരം പിടിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ആഭ്യന്തരമന്ത്രാലയം അതിവേഗ വിസ പ്രഖ്യാപിച്ചു. ഇ-എമര്‍ജന്‍സി എക്‌സ്-മിസ്‌ക് വിസ എന്നി പേരിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം അവതരിപ്പിച്ചത്.

പുതിയ സാഹചര്യത്തില്‍ ഇ-എമര്‍ജന്‍സി-എക്‌സ്-മിസ്‌ക് വിസ എന്ന പേരില്‍ ഇലക്‌ട്രോണിക് വിസ സംവിധാനം അവതരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി.

ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ശേഷം അഭയാര്‍ത്ഥികളായ ഹിന്ദു-സിക്ക് മതക്കാരെയും ഇന്ത്യയിലേക്ക് എത്തിക്കാന്‍ കേന്ദ്രം പദ്ധതി ഒരുക്കിയിട്ടുണ്ട്. അതേ സമയം, ഇന്ത്യയില്‍ നിന്ന് ഭീകര പ്രവര്‍ത്തനത്തിനായി നാടുവിട്ടവരെ ഒഴികെ എല്ലാവരെയും തിരികെ എത്തിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *