പി സതീദേവി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി സതീദേവി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായേക്കും. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ അന്തിമ ധാരണയെത്തിയതായാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും.

എംസി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് പി സതീദേവിയെ നിയമിക്കുന്നത്.

അടുത്തിടെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സതീദേവിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കുന്നത് സംബന്ധിച്ച്‌ ധാരണയിലെത്തിയതായാണ് വിവരം. സിപിഎമ്മിന്റെ ബഹുജന സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് വടകര മുന്‍ എംപി കൂടിയായ സതീദേവി.

Leave a Reply

Your email address will not be published. Required fields are marked *