എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ ജയശങ്കറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ വ്യക്തിപരമായും കുടുംബത്തിന് എതിരെയും മോശം പരാമര്‍ശം നടത്തിയെന്ന കേരള നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ ജയശങ്കറിനെതിരെ കേസെടുത്തു.

ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് കേസെടുത്തത്. നവംബര്‍ 20ന് നേരിട്ട് ഹാജരാകാന്‍ അഡ്വ ജയശങ്കറിനോട് കോടതി ആവശ്യപ്പെട്ടു. വാളയാര്‍ കേസിലെ പ്രതികളെ രക്ഷിച്ചത് നമ്മുടെ മുന്‍ എംപി എം ബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായിട്ടുള്ള നിധിന്‍ കണിച്ചേരിയും മുന്‍കൈ എടുത്താണ് എന്നായിരുന്നു ജയശങ്കറിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *