പ്ലസ് വണ്‍ പ്രവേശനത്തിന് 10 ശതമാനം സംവരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തി. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം.

സര്‍ക്കാര്‍ അംഗീകരിച്ച പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ രീതി വ്യക്തമാക്കുന്നത്. നിലവിലുള്ള സംവരണരീതിക്ക് പുറമെയായിരിക്കും സാമ്ബത്തിക സംവരണമെന്ന് അധികൃതര്‍ അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ 30 ശതമാനം സംവരണത്തില്‍ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയായിരിക്കും. സ്‌കൂള്‍ നടത്തുന്ന സമുദായത്തിലെ കുട്ടികള്‍ക്ക് 10 ശതമാനം സംവരണത്തിന് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

2014 ല്‍ അനുവദിച്ച പുതിയ ബാച്ചുകളില്‍ കുട്ടികളില്ലാത്തവ തുടരില്ല. ഈ ബാച്ചുകള്‍ മലബാറിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റാനും തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *