അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുളള തര്‍ക്കം ​ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുളള തര്‍ക്കം സര്‍ക്കാര്‍ ​ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. ഖാദി ബോര്‍ഡിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രിപി രാജീവ് പറഞ്ഞു.

ഇതേ സംബന്ധിച്ച്‌ പഠിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരി​ഗണനയിലാണ്. ഏറ്റുമുട്ടലുകളല്ല ജനാധിപത്യയത്തിന്റെ സംവിധാനത്തില്‍ ഉണ്ടാകേണതെന്നും മന്ത്രി.അതേസമയം ഖാദി മേഖലയില്‍ കാലാനുസൃതമായി സമഗ്ര മാറ്റംവരുത്തുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *