പൊതു ശൗചാലയത്തില്‍ നിന്ന് 60 കുപ്പി വിദേശമദ്യം പിടികൂടി

തൃശൂര്‍ : വാടാനപ്പള്ളിയില്‍ പൊതു ശൗചാലയത്തില്‍നിന്ന് 60 കുപ്പി വിദേശമദ്യം പിടികൂടി. സംഭവത്തില്‍ തൃത്തല്ലൂര്‍ പുള്ളുവളവ് സ്വദേശി എരണേഴത്ത് വീട്ടില്‍ ഷൈജനെ (ഷാജി 55) വാടാനപ്പള്ളി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി പഞ്ചായത്തിന് കീഴിലുള്ള തൃത്തല്ലൂര്‍ രാമു കാര്യാട്ട് ലൈബ്രറി കെട്ടിടത്തിലെ അടച്ചിട്ട പൊതു ശൗചാലയത്തില്‍നിന്നാണ് വിദേശമദ്യം പിടികൂടിയത്. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി. ജയപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിദേശമദ്യം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *