ദേശീയ പതാക ഉയര്‍ത്താന്‍ അറിയാത്തവരാണ് ദേശീയതയെ കുറിച്ച്‌ സംസാരിക്കുന്നത്: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സി.പി.എം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെ വിമര്‍ശിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് മറുപടിനല്‍കി മന്ത്രി വി. ശിവന്‍കുട്ടി. ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച്‌ സംസാരിക്കുന്നത് വിരോധാഭാസമാണ്. ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നാം തീര്‍ച്ചയായും ഓര്‍ക്കേണ്ട ചിലതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം. ഇന്ന് ദേശീയതയെ കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നവരുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടവര്‍ ആണ്. അവര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയതയെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *