മേല്‍പാത നിര്‍മ്മാണ ഉപകരണങ്ങള്‍ മോഷ്ടിച്ച് കടത്തി; 2 പേര്‍ പിടിയില്‍

കഴക്കൂട്ടം: എലിവേറ്റഡ് ഹൈവേ നിര്‍മ്മാണ സ്ഥലത്തു നിന്നും നിര്‍മ്മാണ സാമഗ്രഹികള്‍ മോഷ്ടിച്ചു കടത്തിയ രണ്ടു പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റു ചെയ്തു. വര്‍ക്കല വെട്ടൂര്‍ സ്വദേശികളായ ഷാനവാസ്(56), ഷഫീഖ് (31) എന്നിവരാണ് കഴക്കൂട്ടം പിടിയിലായത്.

ശനിയാഴ്ച രാത്രി പിക് അപ് വാഹനത്തിലാണ് കോണ്‍ക്രീറ്റിന് താങ്ങി നിര്‍ത്താന്‍ ഉപയോഗിക്കുന്ന ഇരുമ്ബ് തൂണുകള്‍ കടത്തിയത്. ഇരുമ്ബ് തൂണുകള്‍ മോഷണം പോയ വിവരം സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളാണ് കഴക്കൂട്ടം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് മോഷ്ടിച്ച ഇരുമ്ബ് പൈപ്പുകളുമായി കടന്ന പ്രതികളെ സുരക്ഷാ ക്യാമറ നിരീക്ഷിച്ച് കഴക്കൂട്ടം പൊലീസ് പിടികൂടുകയായിരുന്നു. മേല്‍പ്പാല നിര്‍മ്മാണ സ്ഥലത്തു നിന്ന് ഇതിന് മുന്‍പും സാധനങ്ങള്‍ മോഷണം പോയതായി നിര്‍മ്മാണ കമ്ബനിയായ ആര്‍.ഡി.എസ് പോലീസിന് കൊടുത്ത പരാതിയില്‍ പറയുന്നു.
മോഷ്ടിച്ച പൈപ്പും കടത്താനുപയോഗിച്ച വാഹനവും പൊലീസ് പിടികൂടി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്? ചെയ്തു. കഴക്കൂട്ടം എസ്.എച്ച്.ഒ ജെ എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *