ഉത്തര്‍പ്രദേശ് മാതൃകാ സംസ്ഥാനമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ: മോദി സര്‍കാര്‍ പുതിയ ഇന്‍ഡ്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ മാതൃകാ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

സമ്ബത് വ്യവസ്ഥയില്‍ രാജ്യത്ത് ആറാമതായിരുന്ന ഉത്തര്‍പ്രദേശ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. കലാപത്തിന്റെയും അരാജകത്വത്തിന്റെയും ഭൂമിയെന്ന ആക്ഷേപം ഇപ്പോള്‍ ഇല്ല. തന്റെ ഭരണകാലത്ത് സംസ്ഥാനത്ത് നാല് ലക്ഷം കോടി രൂപയുടെ നിക്ഷേപം വന്നു. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ‘ബിമാരു’ സംസ്ഥാനമെന്ന വിളിപ്പേരില്‍ നിന്ന് ഉത്തര്‍പ്രദേശിന് മോചനം ലഭിച്ചു. രാജ്യത്തോടുള്ള പൗരന്മാരുടെ കടമ പ്രധാനമാണ്. മോദി സര്‍കാരാണ് പുതിയ ഇന്‍ഡ്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ചതെന്നും യോഗി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *