2047 -ഓടെ ഇന്ത്യ ഊര്‍ജ്ജ സ്വതന്ത്രമാകണം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഊര്‍ജ മേഖലയില്‍ 2047ാടെ രാജ്യം സ്വയംപര്യാപ്തത നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നടന്നി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഓരോ വര്‍ഷവും 12 ലക്ഷം കോടി രൂപയാണ് ഊര്‍ജ്ജ ഇറക്കുമതിക്കായി ചെലവഴിക്കുന്നത്. 2047 ഓടെ ഇലക്‌ട്രിക് മൊബിലിറ്റി, ഗ്യാസ് അധിഷ്ഠിത സമ്ബദ് വ്യവസ്ഥ, പെട്രോളില്‍ എഥനോള്‍ ഉത്തേജിപ്പിക്കല്‍ എന്നിവയില്‍ ശ്രദ്ധ കൈവരിക്കണമെന്നും രാജ്യത്തെ ഹൈഡ്രജന്‍ ഉല്‍പാദനത്തിനുള്ള ഒരു കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആത്മനിര്‍ഭരമായ ഭാരതത്തിന് ഊര്‍ജ്ജ സ്വാതന്ത്ര്യം ആവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം ആകുമ്ബോഴേക്കും ഇന്ത്യ ഊര്‍ജ്ജ സ്വതന്ത്രമാകണമെന്ന പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്ബദ് വ്യവസ്ഥയില്‍ പ്രകൃതിവാതകത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുക, സിഎന്‍ജി, പ്രകൃതിവാതക ശൃംഖല സ്ഥാപിക്കുക, പെട്രോള്‍, ഇലക്‌ട്രിക് മൊബിലിറ്റി എന്നിവയില്‍ 20 ശതമാനം എത്തനോള്‍ ലയിപ്പിക്കുക എന്നതാണ് ഇതിനുള്ള മാര്‍ഗ്ഗരേഖ. ഈ ലക്ഷ്യത്തിന് മുമ്ബായി 100 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി എന്ന ലക്ഷ്യം രാജ്യം കൈവരിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed