ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മന്‍; ഫുട്‌ബോള്‍ ഇതിഹാസവും ബയേണ്‍ മ്യൂണിക് താരവുമായ ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ ചാമ്ബ്യന്‍ഷിപ്പുകളുള്‍പ്പടെ നേടിയ മുള്ളറുടെ മരണ വാര്‍ത്ത ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എഴുപത്തിയഞ്ചുകാരനായ മുള്ളര്‍, 2015 മുതല്‍ അല്‍ഷൈമസ് ബാധിതനായിരുന്നു.

1970 ലോകകപ്പില്‍ 10 ഗോള്‍ നേടി ടോപ്‌സ്‌കോററായിരുന്നു ഗെര്‍ഡ് മുള്ളര്‍. ജര്‍മനി ചാമ്ബ്യന്‍മാരായ 1974 ലെ ലോകകപ്പില്‍ ഫൈനലിലടക്കം നാല് ഗോളുകളാണ് താരം നേടിയത്. 2006 വരെ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് മുള്ളറുടെ പേരിലായിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായാണ് മുള്ളര്‍ എണ്ണപ്പെടുന്നത്.

ജര്‍മനിക്കായി 62 മത്സരങ്ങളില്‍ നിന്നും 68 ഗോളുകളാണ് മുള്ളര്‍ നേടിയത്. ബുണ്ടസ് ലീഗയിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായ മുള്ളര്‍ക്കു കീഴില്‍ നാലു തവണയാണ് ബയേണ്‍ ചാമ്ബ്യന്‍മാരായത്. ക്ലബ് ഫുട്‌ബോളില്‍ 487 ഗോളുകള്‍ നേടിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *