താലിബാന്‍ കാബൂളും പിടിച്ചെടുത്തു; അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു

കാബൂള്‍: കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരണത്തിലേക്ക്. സര്‍ക്കാരും താലിബാനും തമ്മിലുള്ള അധികാര കൈമാറ്റ ചര്‍ച്ച പുരോഗമിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്‍ഷ്യല്‍ പാലസ് എആര്‍ജിയിലാണ് അധികാര കൈമാറ്റ ചര്‍ച്ച. അതേസമയം അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി അടിയന്തര യുഎന്‍ രക്ഷാസമതി യോഗം വിളിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പൂര്‍ണമായി അധികാരം പിടിച്ചെടുത്തതോടെ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജിവെച്ച്‌ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍ മാധ്യമമായ ടോളോ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഗനിക്കൊപ്പം അദേഹത്തിന്റെ വിശ്വസ്തരും രാജ്യം വിട്ടതയാണ് സൂചന. താജിക്കിസ്ഥാനിലേക്ക് ഗാനി കടന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടകളുണ്ട്.

അതേസമയം അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്ര;േയക സംഘം ദോഹയിലേക്ക് പോകുമെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ല മുഹമ്മാദി നേരത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ചയായിരിക്കും സന്ദര്‍ശനമെന്നും അദേഹം വ്യക്തമാക്കിയിരുന്നു. അധികാരമൊഴിയാന്‍ ഗാനി സമ്മതിച്ചുവെന്നു് നേരത്തെ താലിബാനും വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ താലിബാന്‍ പോരാളികള്‍ അഫ്ഗാന്‍ തലസ്ഥാന നഗരമായ കാബൂളും പിടിച്ചടുക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *