സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയ്ക്ക് ചുറ്റും വന്‍ സുരക്ഷാ വലയം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി.

എന്‍സ്ജിയും എസ്ഡബ്ല്യൂഎടി കമാന്‍ഡോകളും ഷാര്‍പ് ഷൂട്ടര്‍മാരും അടങ്ങുന്ന വന്‍ സംഘമാണ് ചെങ്കോട്ട വളഞ്ഞ് സുരക്ഷ ഒരുക്കുന്നത്. കനത്ത നിയന്ത്രണങ്ങളോടെ ആണ് ഇക്കുറി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ നടക്കുന്നത്. മാസ്‌ക്, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഇത്തവണ ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കില്ല. എല്ലാ വാഹനങ്ങളും കര്‍ശനമായി പരിശോധിച്ച്‌ മാത്രമാണ് കടത്തി വിടുന്നത്. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ചാര്‍ട്ടിംഗ് ലിസ്റ്റില്‍ ഇല്ലാത്ത വിമാനങ്ങള്‍ക്ക് ടേക്ക് ഓഫോ ലാന്‍ഡിംഗോ അനുവദിക്കുന്നതല്ല.

സുരക്ഷയുടെ ഭാഗമായി 350ല്‍ അധികം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയില്‍ നിന്നുളള ദൃശ്യങ്ങള്‍ റെഡ് ഫോര്‍ട്ടിന് ചുറ്റുമായുളള രണ്ട് പോലീസ് കണ്‍ട്രോള്‍ റൂമുകളില്‍ നിന്ന് 24 മണിക്കൂറും നിരീക്ഷണത്തിന് വിധേയമാക്കും. അയ്യായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് ചെങ്കോട്ടയ്ക്ക് കാവലായി വിന്യസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *