രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. എ​ഡി​ജി​പി യോ​ഗേ​ഷ്‌ ഗു​പ്‌​ത വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലിന് അര്‍ഹനായി .അതെ സമയം കേ​ര​ളാ പോ​ലീ​സി​ലെ പ​ത്ത് പേ​ര്‍ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലി​ന് അ​ര്‍​ഹ​രാ​യി. എന്നാല്‍ , ധീ​ര​ത​യ്‍​ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് കേ​ര​ള​ത്തി​ല്‍ നി​ന്ന് ആ​രും അ​ര്‍​ഹ​രാ​യി​ല്ല.‌

ജി.​സ്പ​ര്‍​ജ​ന്‍ കു​മാ​ര്‍, ടോ​മി സെ​ബാ​സ്റ്റ്യ​ന്‍, അ​ശോ​ക​ന്‍ അ​പ്പു​ക്കു​ട്ട​ന്‍, ടി. ​കൃ​ഷ്ണ കു​മാ​ര്‍, അ​രു​ണ്‍ കു​മാ​ര്‍ സു​കു​മാ​ര​ന്‍, ഡി.​സ​ജി കു​മാ​ര്‍, ഗ​ണേ​ശ​ന്‍ വി.​കെ., സി​ന്ധു വി.​പി, സ​ന്തോ​ഷ് കു​മാ​ര്‍ എ​സ്, സി.​എം. സ​തീ​ശ​ന്‍, എ​ന്നി​വ​രാ​ണ് സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ല്‍ അ​ര്‍​ഹ​രാ​യ​ത്. അ​ഗ്നി ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍​ക്കു​ള്ള മെ​ഡ​ല്‍ കേ​ര​ള​ത്തി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും ലഭിച്ചു .

സി​ബി​ഐ​യി​ലെ മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​നോ​ജ് ശ​ശി​ധ​ര​ന് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യി. രാ​ജ​സ്ഥാ​ന്‍ ജോ​ദ്പൂ​ര്‍ ഐ​ജി​യും മ​ല​യാ​ളി​യു​മാ​യ ജോ​സ് മോ​ഹ​നും രാ​ഷ്ട്ര​പ​തി​യു​ടെ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള മെ​ഡ​ല്‍ സ്വന്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *