ഡോളര്‍കടത്ത്: സഭയ്ക്ക് പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിെര ഡോളര്‍ കടത്ത് ആരോപണം ഉയര്‍ത്തി ‌തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭയ്ക്ക് പുറത്ത് മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിഷേധിച്ചു.

ജനാധിപത്യത്തിന്റെ മഹനീയത ഉയര്‍ത്തിപ്പിടിക്കുന്നതിന് നിയമസഭയില്‍ ചര്‍ച്ചക്ക് അനിവാര്യമായ വിഷയത്തിന് അനുമതിയില്ലെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. അഴിമതിവിരുദ്ധമതിലെന്ന് പ്രതിപക്ഷ നേതാവ് ധര്‍ണ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

അതീവ ഗുരുതരമായ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. നിലപാട് വ്യക്തമാക്കണം ഇല്ലെങ്കില്‍ രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സഭയ്ക്ക് പുറത്തും ഇതുമായി ബന്ധപ്പെട്ട തുടര്‍ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിക്ക് ഇല്ലാത്ത നീതി എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നുവെന്ന് സതീശന്‍ ചോദിച്ചു.

ഉമ്മന്‍ ചാണ്ടിക്കെതിരെ എടുത്ത കേസ് പിണറായിക്ക് സ്വയം മുഖത്തടിയായിയെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *