ഐ.എസ്.ആര്‍.ഒ ചാരക്കേസ്​ ഗൂഢാലോചന: 4 പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കം നാലു പ്രതികള്‍ക്ക് ഹൈകോടതിയുടെ മുന്‍കൂര്‍ ജാമ്യം.

ഒന്നും രണ്ടും പ്രതികളായ മുന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എസ്. വിജയന്‍, തമ്ബി എസ്. ദുര്‍ഗാദത്ത്, ഏഴാം പ്രതി മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍, 11ാം പ്രതി മുന്‍ ഡെപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസര്‍ പി.എസ്. ജയപ്രകാശ് എന്നിവര്‍ക്കാണ് ജസ്റ്റിസ് അശോക് മേനോന്റെ ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ അന്വേഷണ സംഘമായ സി.ബി.ഐയോട് പൂര്‍ണമായി സഹകരിക്കണം, കേസിനെ അട്ടിമറിക്കാനോ സ്വാധീനിക്കാനോ മുന്‍ പദവി ഉപയോഗിച്ച് ശ്രമിക്കരുത് തുടങ്ങിയ നിബന്ധനകള്‍ ഹൈകോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *