ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മറുപടി തിരുത്തി മന്ത്രി വീണ

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മറുപടി തിരുത്തി മന്ത്രി വീണ. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയത്. സ്പീക്കറുടെ പ്രത്യേക അനുമതിയോടെ പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വച്ചു.

ആഗസ്റ്റ് നാലിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമങ്ങള്‍ വര്‍ദ്ധിച്ച്‌ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. ഇത് ഏറെ വിവാദം സൃഷ്‌ടിക്കുകയും ചെയ‌്തു.

ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തി. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചു. സാങ്കേതികപിഴവാണ് സംഭവിച്ചതെന്നും രണ്ട് സെക്ഷനുകള്‍ക്കിയിലുണ്ടായ ആശയക്കുഴപ്പമാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *