കെ ടി ജലീലിന് നേരെ വധഭീഷണി

മലപ്പുറം : മുന്‍മന്ത്രി കെ.ടി. ജലീലിനെ വാഹനാപകടത്തില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി. വാട്‌സാപ്പില്‍ ശബ്ദസന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയതെന്ന് ജലീല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഹംസ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഭീഷണി. ശബ്ദസന്ദേശം ഉള്‍പ്പടെ പൊലീസില്‍ പരാതി നല്‍കി.വോയ്‌സ് ക്ലിപ്പ് ആയിട്ടാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. വാട്‌സാപ്പ് വഴിയാണ് മെസേജ് കിട്ടിയതെന്നും മന്ത്രി പറഞ്ഞു. എന്നെ അറിയാമല്ലോ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം ആരംഭിക്കുന്നത്. മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *