ഞ്ചിനീയറിംഗ് പ്രവേശനം: ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് പരിഗണിക്കുന്നത് തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയര്‍ സെക്കന്ററി മാര്‍ക്ക് കൂടി പരിഗണിക്കുന്ന മുന്‍ വര്‍ഷത്തെ മാനദണ്ഡങ്ങള്‍ തുടരാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ കീം പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കിനൊപ്പം ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കും ചേര്‍ത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ രീതി തന്നെ തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകളും പരീക്ഷഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക് ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ നേരത്തെ ആലോചന ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *