തദ്ദേശ ഉപതെരഞ്ഞെടുപ്പ് എട്ട് ഇടത്ത് എല്‍.ഡി.എഫിന് ജയം

തിരുവനന്തപുരം : സംസ്ഥാനത്തെ ഒമ്ബത് ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ കഴിഞ്ഞദിവസം നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് മികച്ചനേട്ടം. 13 സീറ്റുകളിലെ ഫലം ഇതുവരെ എല്‍ഡിഎഫ് – 8, യുഡിഎഫ് – അഞ്ച് എന്നതാണ് നിലവിലെ ലീഡ് നില.

പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ 323 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ വിജയം.കോട്ടയം എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡ്‌എഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ സ്വതന്ത്രന്‍ ആണ് ഇവിടെ വിജയിച്ചത്.

സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ പഴേരി വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 112 വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി 96 വോട്ടിനാണ് വിജയിച്ചത്. നെടുമങ്ങാട് നഗരസഭയിലെ വലിയമല വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമ്മിലെ വിദ്യാ ജയന്‍ 94 വോട്ടിനാണ് ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed