ബോണസും ഉത്സവബത്തയും നല്‍കും; ശമ്ബള അഡ്വാന്‍സ് ഉണ്ടാകില്ല: ധനമന്ത്രി

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും വിതരണം ചെയ്യും. നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

നിശ്ചിത ശമ്ബളത്തിനു മുകളിലുള്ളവര്‍ക്ക് ഉത്സവബത്തയും അതിനു താഴെയുള്ളവര്‍ക്ക് ബോണസുമാണു നല്‍കുന്നത്. അതേ സമയം ഇത്തവണ ശമ്ബള അഡ്വാന്‍സ് നല്‍കില്ല. ബുദ്ധിമുട്ടില്ലാത്തവര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചു.

27,360 രൂപയില്‍ താഴെ ശമ്ബളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതിനു മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയുമാണ് കഴിഞ്ഞ തവണ നല്‍കിയത്. ഓണം അഡ്വാന്‍സായി 15,000 രൂപയും കഴിഞ്ഞ തവണ നല്‍കി

Leave a Reply

Your email address will not be published. Required fields are marked *