ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം

ബാലസോര്‍: ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഡിആര്‍ഡിഒ വൃത്തങ്ങള്‍ അറിയിച്ചു.

തദ്ദേശ നിര്‍മ്മിത ക്രൂയിസ് എഞ്ചിന്‍ ഉപയോഗിച്ച്‌ വിക്ഷേപിച്ച മിസൈലിന്റെ ദൂരപരിധി 150 കിലോമീറ്ററാണ്. ഭാവിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി.

പ്രതിരോധ ഗവേഷണ വികസന വിഭാഗം (ഡിആര്‍ഡിഒ) ആണ് മിസൈല്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ ആകാശ് മിസൈല്‍ (ആകാശ്-എന്‍ജി) കഴിഞ്ഞ മാസം വിജയകരമായി പരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed