സംസ്ഥാനത്ത് ഇന്ന്​ 10 ജില്ലകളിൽ യെല്ലോ അലർട്ട്​; മഴ​ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയും കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

10 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. കാസർകോട്​, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വരെ തെക്ക്-പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ, വടക്ക് അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റ്​ വീശാൻ സാധ്യതയുണ്ട്​. ചിലപ്പോൾ കാറ്റിന്‍റെ വേഗത 70 കി.മീ വരെയാകാനും സാധ്യതയുണ്ട്​. ഈ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്​.

 

Leave a Reply

Your email address will not be published. Required fields are marked *