മുരിങ്ങൂര്‍ പീഡനം: മുന്‍ വൈദികന്‍ സി.സി.ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മുരിങ്ങൂരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ വൈദികന്‍ സി.സി.ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാവാന്‍ പ്രതിക്ക് കോടതി നിര്‍ദേശം നല്‍കി.

പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ്
ജസ്റ്റീസ് വി.ഷര്‍സി ജാമ്യാപേക്ഷ നിരസിച്ചത്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും ലൈംഗിക പരിശോധന നടത്തേണ്ടതുണ്ടന്നും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇര പരാതി കൊടുക്കാന്‍ വൈകിയെന്ന പ്രതിയുടെ വാദം കോടതി തള്ളി.

2016 ല്‍ യുവതിയെ രാത്രി വീട്ടില്‍ കയറി പീഡിപ്പിച്ചെന്നും നഗ്‌ന ചിത്രങ്ങള്‍ എടുത്ത പ്രതി പീഡനവിവരം പുറത്തു പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ഇരയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

You may missed