15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും, തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിനാണ് അവസാനിക്കുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും വോട്ടെടുപ്പ്.

വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ പത്തിന് നടക്കും.

 • തിരുവനന്തപുരം: നെടുമങ്ങാട്- പതിനാറാംകല്ല്
 • പത്തനംതിട്ട: കലഞ്ഞൂര്‍-പല്ലൂര്‍
 • ആലപ്പുഴ: മുട്ടാര്‍-നാലുതോട്
 • കോട്ടയം: എലിക്കുളം-ഇളങ്ങുളം
 • എറണാകുളം: വേങ്ങൂര്‍-ചൂരത്തോട്
 • എറണാകുളം: വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്
 • എറണാകുളം: മാറാടി- നോര്‍ത്ത് മാറാടി
 • എറണാകുളം: പിറവം-കരക്കോട്
 • മലപ്പുറം: ചെറുകാവ്- ചേവായൂര്‍
 • മലപ്പുറം: വണ്ടൂര്‍-മുടപ്പിലാശ്ശേരി
 • മലപ്പുറം: തലക്കാട്-പാറശ്ശേരി വെസ്റ്റ്
 • മലപ്പുറം: നിലമ്ബൂര്‍ ബ്ലോക്ക് പഞ്ചായത്ത്- വഴിക്കടവ്
 • കോഴിക്കോട്: വളയം-കല്ലുനിര
 • കണ്ണൂര്‍: ആറളം-വീര്‍പ്പാട്
 • വയനാട്: സുല്‍ത്താന്‍ ബത്തേരി-പഴേരി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *