പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രണയം നിരസിച്ചതിന്റെ പേര് പറഞ്ഞ് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോതമംഗലം നെല്ലിക്കുഴിയില്‍ ബി ഡി എസ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേസ് മികച്ച രീതിയില്‍ അന്വേഷിക്കാന്‍ പോലീസിന് കഴഇഞ്ഞു. പ്രതിക്ക് തോക്ക് ലഭിച്ചത് അടക്കം കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കും. സംസ്ഥാനത്തേക്ക് തോക്കുകള്‍ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്ത്രീധനം തടയുമെന്നും ഇതിനായി ഗവര്‍ണര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനത്തിനെതിരെ ശക്തമായ സാമൂഹിക എതിര്‍പ്പ് ഉയര്‍ന്ന് വരണം. സ്ത്രീധന വിവാഹങ്ങള്‍ക്ക് ജനപ്രതിനിധികള്‍ പോകരുത്. സ്ത്രീധന വിവാഹങ്ങള്‍ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *