പെരിയ കേസ്: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി

കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി. കേസില പ്രതി സഞ്ചരിച്ച ബൈക്കാണ് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ കോമ്ബൗണ്ടില്‍ നിന്ന് കാണാതായത്.

ശരത് ലാലിനെയും, കൃപേഷിനെയും അക്രമിക്കാനെത്തിയ സംഘം ഉപയോഗിച്ച ബൈക്കുകളില്‍ ഒന്നായിരുന്നു ഇത്.

കേസിലെ എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷ് സഞ്ചരിച്ച കെ എല്‍ 60 എല്‍ 5730 ഹോണ്ട മോട്ടോര്‍ സൈക്കിളാണ് കാണാതായത്. കസ്റ്റഡിയിലെടുത്ത മോട്ടോര്‍ സൈക്കിള്‍ കാസര്‍കോട് സിജെഎം കോടതിയില്‍ ഹാജരാക്കിയെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ ബേക്കല്‍ പൊലീസിന്റെ സുരക്ഷാ കസ്റ്റഡിയില്‍ കോടതി ബൈക്ക് നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. നിലവില്‍ പെരിയ കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്. ആയുധങ്ങളുടെ ഫോറന്‍സിക് പരിശോധനയടക്കം നടക്കാനിരിക്കെയാണ് കൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളിലൊന്ന് കാണാതായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *