രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ കൈയേറ്റശ്രമവും അസഭ്യ വര്‍ഷവും: ഒരാള്‍ അറസ്‌റ്റില്‍

കാസര്‍കോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്കെതിരെ ട്രെയിന്‍യാത്രക്കിടെ കൈയേറ്റശ്രമവും അസഭ്യ വര്‍ഷവും. ഒരാള്‍ അറസ്‌റ്റില്‍. ഡല്‍ഹി യാത്രക്കായി മാവേലി എക്‌സ്‌പ്രസില്‍ കരിപ്പൂരിലേക്ക് പോകും വഴിയാണ് എം.പിയെ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായ പദ്‌മരാജന്‍ ഐങ്ങോത്ത് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തത്.

എം.പിയ്‌ക്കൊപ്പം കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണന്‍ പെരിയയുമുണ്ടായിരുന്നു. റെയില്‍വെ പൊലീസില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പരാതി നല്‍കി. തുടര്‍ന്ന് കാസര്‍കോട് പൊലീസ് പദ്‌മരാജന്‍ ഐങ്ങോത്തിനെ അറസ്‌റ്റ് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *