ഒബിസി ഭരണഘടനാ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഒബിസി പട്ടിക നിര്‍ണയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം പുനസ്ഥാപിക്കുന്ന ഒബിസി ഭരണഘടനാ ഭേദഗതി ബില്‍ സാമൂഹ്യനീതി മന്ത്രി വീരേന്ദ്രര്‍ കുമാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു.

മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി വിഭാഗത്തെ ഉള്‍പ്പെടുത്താന്‍ അധികാരം രാഷ്‌ട്രപതിക്കാണെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ ഇതിനുള‌ള അവകാശത്തെ ദു‌ര്‍ബലപ്പെടുത്തുന്നതായിരുന്നു ഈ വിധി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇതിനുള‌ള അവകാശം പുനസ്ഥാപിക്കാനാണ് നിലവിലെ ഭരണഘടനാ ഭേദഗതി.

Leave a Reply

Your email address will not be published. Required fields are marked *

You may missed