കൊച്ചിയില്‍ വാഹന മോഷണക്കേസ് പ്രതികളെ ഓടിച്ചിട്ട് പിടിച്ച്‌ പൊലീസ്

കൊച്ചി: എറണാകുളത്ത് വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. ആലുവയിലെ ബൈക്ക് ഷോറൂമില്‍ നിന്ന് വാഹനം മോഷ്ടിച്ച കൊല്ലം സ്വദേശി ഫിറോസ്, കോഴിക്കോട് സ്വദേശി അമര്‍ജിത് എന്നിവരെയാണ് പിടികൂടിയത്. ഇരുവര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വാഹന പരിശോധനയ്ക്കിടെ ബൈക്കിന് പൊലീസ് കൈ കാണിച്ചെങ്കിലും ഇരുവരും നിര്‍ത്താതെ പോയി. തുടര്‍ന്ന് പിന്തുടര്‍ന്ന് പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. ബൈക്കിനെ പിന്തുടര്‍ന്ന എസ്‌ഐയും സംഘവും വഴിക്കുവെച്ച്‌ വാഹനം തടഞ്ഞ് അമര്‍ജിതിനെ പിടികൂടി.

എന്നാല്‍ ഇവിടെ നിന്നും രക്ഷപ്പെട്ട ഫിറോസ് മംഗളവനത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവിടെ നിന്നാണ് ഫിറോസിനെ പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *