കവിതയിലൂടെ മറുപടി നല്‍കി ജി.സുധാകരന്‍

ആലപ്പുഴ: തനിക്കെതിരായ പാര്‍ട്ടി അന്വേഷണത്തിനിടെ കവിതയിലൂടെ മറുപടി നല്‍കി സിപിഎം നേതാവ് ജി. സുധാകരന്‍. ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച ‘നേട്ടവും കോട്ടവും’ എന്ന കവിതയിലാണ് സുധാകരന്റെ മറുപടി.

പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത, ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല, കവിത നവാഗതര്‍ക്ക്.. എന്ന കുറിപ്പോടെയാണ് ജി. സുധാകരന്‍ കവിത ഫെയ്‌സബുക്കില്‍ പോസ്റ്റ് ചെയ്തത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തന വീഴ്ചയില്‍ സുധാകരനെതിരെ പാര്‍ട്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അദേഹത്തിന്റെ രാഷ്ട്രീയ കവിത. ‘കവിത എന്റെ ഹൃദയാന്തരങ്ങളില്‍ മുളകള്‍ പൊട്ടുന്നു കാലദേശാതീതയായ്, വളവും ഇട്ടില്ല വെള്ളവും ചാര്‍ത്തിയില്ലവഗണനയില്‍ മുകളും കൊഴിഞ്ഞുപോയ് എന്ന വരിയിലാണ് കവിത തുടങ്ങുന്നത്.

‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്‌നേഹിതര്‍ സത്യമമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം! സുധാകരന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *