നൈപുണ്യ വികസന പദ്ധതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: നൈപുണ്യ വികസന പദ്ധതികള്‍ അറിയിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍ .

പിന്നാക്കവിഭാഗങ്ങള്‍, പട്ടികജാതിക്കാര്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവരുടെ ഗ്രൂപ്പുകള്‍ക്ക് നൈപുണ്യ വികസന പദ്ധതികള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലും കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാര്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.പിഎം ദക്ഷ് എന്ന പേരില്‍ പോര്‍ട്ടലും മൊബൈല്‍ ആപ്പുമാണ് പുറത്തിറക്കിയിരിക്കുന്നത്.

യുവാക്കളെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി, പിന്നോക്ക നൈപുണ്യ വികസന പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. നൈപുണ്യ വികസന പരിശീലന പരിപാടികളില്‍ ഹ്രസ്വ-ദീര്‍ഘ കാല പരിശീലനള്‍ങ്ങള്‍ക്കൊപ്പം സംരഭകത്വ വികസന പദ്ധതികളും ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *