തിരുവനന്തപുരത്ത് 933 പേര്‍ക്കു കൂടി കോവിഡ്

തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (08 ഓഗസ്റ്റ് 2021) 933 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1048 പേര്‍ രോഗമുക്തരായി. 8.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 10384 പേര്‍ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 808 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.

പുതുതായി 2252 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 1404 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 33408 ആയി.

Leave a Reply

Your email address will not be published. Required fields are marked *