ബാഴ്‌സയോട് കണ്ണീരോടെ വിട പറഞ്ഞ്​ മെസ്സി

ബാഴ്‌സലോണ: ബാഴ്‌സിലോണയും മെസ്സിയും തമ്മിലുണ്ടായിരുന്ന 22 വര്‍ഷത്തെ ബന്ധം അവസാനിച്ചു. ബാഴ്‌സയില്‍ നിന്നും താന്‍ വിടപറയുകയാണെന്ന് മെസ്സി സ്ഥിരീകരിച്ചു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്ബ്നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്​ മെസ്സി ഇക്കാര്യം സ്​ഥിരീകരിച്ചത്​.

മെസ്സിയുടെ പ്രതികരണത്തിനായി കാത്തുനിന്ന ആരാധകര്‍ക്ക് വേണ്ടിയാണ് അദ്ദേഹം പത്രസമ്മേളനം നടത്തി തന്റെ പ്രിയപ്പെട്ട ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. താന്‍ ബാഴ്‌സ വിടുകയാണെന്ന വാര്‍ത്ത കണ്ണീരോടെയാണ് അദ്ദേഹം പങ്കുവെച്ചത്. താന്‍ ഇത്രയും വര്‍ഷം ബാഴ്സലോണയില്‍ കളിച്ചിട്ടും യാത്ര പറയാന്‍ തയ്യാറായിരുന്നില്ല എന്ന് മെസ്സി പറഞ്ഞു.

തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും താന്‍ ചിലവഴിച്ചത് ബാഴ്‌സയില്‍ ആയിരുന്നെന്നും ക്ലബിനൊപ്പം ചേര്‍ന്നത് മുതല്‍ തനിക്ക് ഇത് ഒരു വീടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ താന്‍ ക്ലബ് വിടാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഇത്തവണ ബാഴ്സലോണയില്‍ തുടരാന്‍ തന്നെ ആയിരുന്നു തീരുമാനം. എന്നാല്‍ കാര്യങ്ങള്‍ എല്ലാം അപ്രതീക്ഷിതമായി മാറിമറഞ്ഞു. മെസ്സി പറഞ്ഞു.

അവസാന ഒന്നര വര്‍ഷമായി കാണികള്‍ ഇല്ലാത്ത ക്യാമ്ബനൗവിലാണ് താന്‍ കളിക്കുന്നത്. നേരത്തെ തന്നെ വിടപറയാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇതിലും നല്ല രീതിയില്‍ യാത്ര പറയുമായിരുന്നു. അവസാന 21 വര്‍ഷം താന്‍ ഇവിടെയാണ് നിന്നത്. ഇപ്പോള്‍ ഇവിടുന്ന് വിടപറയുകയാണെങ്കിലും കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടേക്ക് തന്നെ തിരിച്ചുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ തിരിച്ചുവന്ന് ടീമിന് ഇനിയും മികച്ച നേട്ടങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. ലോകത്തെ മികച്ച ക്ലബ്ബുകളില്‍ ഒന്നായ ബാഴ്‌സയെ എപ്പോഴും മികച്ചതാക്കി നിര്‍ത്തേണ്ടതുണ്ട്. – മെസ്സി പറഞ്ഞു.

21 വര്‍ഷം മുമ്ബ് പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലന്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്ബ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവില്‍ ബാഴ്‌സ സ്വന്തമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *