ഒളിംപിക്‌സ്: ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ ആദ്യ മെഡല്‍ പിറന്നു. അത്‌ലറ്റിക്‌സ് ട്രാക്കില്‍ ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നീരജ് ചോപ്ര  നേടി. പുരുഷന്മാരുശട ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണമണിഞ്ഞത്.

ഒളിമ്ബിക്‌സ് ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് സ്വര്‍ണദൂരം കണ്ടെത്തി. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് എറിഞ്ഞത്. നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായി. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് വാദ്ലെക്ക് 86.67 മീറ്റര്‍ എറിഞ്ഞ് വെള്ളിയും വിറ്റെസ്ലാവ് വെസ്ലി വെങ്കലവും നേടി (85.44 മീറ്റര്‍).

ഒളിമ്ബിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്ബിക്സില്‍ സ്വര്‍ണം നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *