രാജ്യം മുന്‍ഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി നേരിടുന്നതില്‍ പാവപ്പെട്ടവര്‍ക്കാണ് പ്രഥമ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഗരീബ് കല്യാണ്‍ അന്ന യോജന, റോസ്ഗര്‍ യോജന തുടങ്ങിയ എല്ലാ പദ്ധതികളും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വിഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസിനെതിരെ പോരാടാന്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതും, മാസ്‌ക് ധരിക്കുന്നതും, കൈകള്‍ വൃത്തിയാക്കുന്നതും തുടരണം. സ്വയം പ്രതിരോധമാണ് ആദ്യം സ്വീകരിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ഈ മേഖലകളിലെ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സവ കാലങ്ങളിലടക്കം ഇവരില്‍ നിന്നും കരകൗശല വസ്തുക്കള്‍ വാങ്ങണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may missed