കിഫ്ബി പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

2018ല്‍ പ്രഖ്യാപിച്ച ഒരു റോഡിന്റെയും പണി പത്തനാപുരത്ത് തുടങ്ങിയിട്ടില്ല. കിഫ്ബിയില്‍ കണ്‍സല്‍റ്റന്‍സി ഒഴിവാക്കി പൊതുമരാമത്ത്- ദേശീയപാത വിഭാഗത്തിലെ മികച്ച ഉദ്യോഗസ്ഥരെ നിയോഗിക്കണം.

നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കും, നിലവാരത്തില്‍ ഇളവ് നല്‍കാനാകില്ലെന്നും ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പാതയ്ക്ക് അനുമതി നല്‍കിയതെന്നും മന്ത്രി പറ‍ഞ്ഞു.വെഞ്ഞാറമൂട്ടില്‍ മേല്‍പാലം വേണമെന്ന ആവശ്യത്തിനു നിസ്സാര കാരണങ്ങള്‍ പറഞ്ഞു കിഫ്ബി ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുകയാണെന്നും ഗണേഷ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *