തമിഴ്നാട്ടില്‍ ലോക്കഡൗണ്‍ നീട്ടി

ചെന്നൈ: തമിഴ്നാട്ടില്‍ ലോക്കഡൗണ്‍ നീട്ടി. രണ്ട് ആഴ്ചത്തേക്ക് കൂടിയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല. അടുത്ത മാസം ഒന്നുമുതല്‍ ഭാഗികമായി സ്‌കൂളുകള്‍ തുറക്കാനും യോഗത്തില്‍ ധാരണയായി. ഒമ്ബത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒന്നിടവിട്ട് 50 ശതമാനം വിദ്യാര്‍ഥികളെ വച്ച്‌ ക്ലാസുകള്‍ നടത്താനാണ് തീരുമാനമായത്.

ഈ മാസം 16 മുതല്‍ മെഡിക്കല്‍- നഴ്സിംഗ് കോളേജുകളില്‍ ക്ലാസുകള്‍ തുടങ്ങാനും തീരുമാനിച്ചു. കോവിഡ് കേസുകളില്‍ കുറവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *