രാജ്യത്തെ വാക്‌സിന്‍ വിതരണം 51.16 കോടി പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്താകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 51.16 കോടി പിന്നിട്ടു. ഇന്ത്യയില്‍ ഇതുവരെ 51,16,46,830 വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും/കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത്. ഇതിനു പുറമെ 20,49,220 ഡോസുകള്‍ കൂടി കേന്ദ്രം ഉടന്‍ കൈമാറും.

ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്താകെ 49,19,73,961 ഡോസാണ് ഉപയോഗിച്ചത്. 2.30 കോടിയിലധികം (2,30,03,211) കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.

രാജ്യത്താകമാനം ഇതുവരെ രോഗമുക്തരായത് 3,10,15,844 പേര്‍. നിലവില്‍ ഭാരതത്തിലെ രോഗമുക്തി നിരക്ക് 97.36% ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,096 പേര്‍ക്കാണ് രോഗമുക്തരായത്. രാജ്യത്താകെ 44,643 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിതികരിച്ചത്. നിലവില്‍ 4,14,159 പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.30 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു. നിലവില്‍ ഇത് 2.41 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *