കേരള അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ കര്‍ണാടക വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ബംഗളൂരൂ: കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ്‌ ബൊമ്മെ. ശനി, ഞായര്‍ ദിവസങ്ങളിലാണ് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

അടിയന്തര സര്‍വ്വീസുകള്‍ മാത്രമേ പ്രവേശിപ്പിക്കൂ. കേരളാതിര്‍ത്തികളിലെ ഇടറോഡുകളില്‍ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിര്‍ദേശം.

സുള്ള്യ, പുത്തൂര്‍ അതിര്‍ത്തിയില്‍ കുഴിയെടുത്ത് ഗതാഗതം തടയും. അതിര്‍ത്തികളില്‍ ശക്തമായ പരിശോധന നടത്താനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. അതിര്‍ത്തി ജില്ലകളില്‍ ശനിയും ഞായറാഴ്ചയും പൂര്‍ണ കര്‍ഫ്യൂ ആയിരിക്കും. ബെംഗ്ലൂരുവിലടക്കം ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂവാണ്. രാത്രി 10 മണി മുതല്‍ 6 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് പുറമേ മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *