രാജീവ്ഗാന്ധി ഖേല്‍ രത്‌നയുടെ പേര് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന എന്നാക്കി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കായിക പുരസ്‌ക്കാരങ്ങളില്‍ ഒന്നായ രാജീവ്ഗാന്ധി ഖേല്‍ രത്‌നയുടെ പേരുമാറ്റി. ഇനി മുതല്‍ ഈ പുരസ്‌ക്കാരം മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന എന്നായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഇതിഹാസ ഹോക്കി കളിക്കാരന്റെ പേരില്‍ ഈ പുരസ്‌ക്കാരം പുനനാമകരണം ചെയ്യുന്നതായി നരേന്ദ്രമോഡി പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനേകരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കമെന്നാണ് നരേന്ദ്രമോഡി പറയുന്നത്. ഇക്കാര്യത്തില്‍ ഉയര്‍ന്ന അനേകരുടെ വികാരം പരിഗണിക്കുന്നതായും ആവശ്യം പരിഗണിച്ച്‌ ഖേല്‍ രത്‌ന പുരസ്‌ക്കാരത്തിന്റെ പേരു മാറ്റുന്നതായി പിന്നീട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്ബിക്‌സില്‍ രാജ്യം സ്വപ്‌നം കണ്ടത് പോലെയുളള നേട്ടം സ്വന്തമാക്കിയതോടെയാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You may missed