കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് തങ്ങളുടെ മകന്‍

മലപ്പുറം: ചന്ദ്രികയുമായി ബന്ധപ്പെട്ട സാമ്ബത്തീക ഇടപാടില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിനെ കുഞ്ഞാലിക്കുട്ടി അന്ധമായി വിശ്വസിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണമായതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ മായീന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ ചന്ദ്രികയിലെ സാമ്ബത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് ഏല്‍പ്പിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാന്‍സ് ഡയറക്ടറായ ഷെമീര്‍. കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചെന്നും പറഞ്ഞു. ഷെമീറിനെതിരെ നടപടി എടുക്കണമായിരുന്നു എന്നും പാര്‍ട്ടി യു ടേണ്‍ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്താണ് മൊയിന്‍ അലി ഇക്കാര്യം പറഞ്ഞത്. മൊയീന്‍ അലിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ കയര്‍ത്തുസംസാരിച്ചതോടെ ബഹളമായി.

Leave a Reply

Your email address will not be published. Required fields are marked *

You may missed