തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കള്ളവോട്ടുകള്‍ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ പുതിയ ശുപാര്‍ശയുമായി കേന്ദ്ര സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനാണ് തീരുമാനം.

കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടര്‍പട്ടികയെ ബന്ധിപ്പിക്കാനുള്ള ശുപാര്‍ശയെന്ന് ലോക്‌സഭയില്‍ നിയമമന്ത്രി കിരണ്‍ റിജ്ജു അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിനിടെയാണ് നിയമമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തെ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വിശദമായി പരിധോധന നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പ് പട്ടികയില്‍ നടക്കുന്ന ഇരട്ടിപ്പ് ഒഴിവാക്കുന്നതിന് ആധാര്‍ ഡാറ്റാബേസുമായി വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *