കോവിഡ് നിയന്ത്രണത്തിൽ കേരളത്തിന് വലിയ വീഴ്ചയെന്ന് കേന്ദ്രസംഘം

ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്രസംഘം. കേരളത്തിൽ കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോ​ഗ്യമന്ത്രാലയത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

You may missed